സ്റ്റോക്കോം : 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്. മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസുമായി (peripheral immune tolerance) ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് നൊബേൽ .
ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽ നിന്ന് നമ്മുടെ ശരീരത്തെ രക്ഷിക്കുന്ന രോഗപ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ സംഘം തിരിച്ചറിഞ്ഞു .പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുവെന്നും എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ പെട്ടെന്ന് പിടിപെടാത്തതെന്നും മനസ്സിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകൾ നിർണ്ണായകമാണ്, നൊബേൽ കമ്മിറ്റിയുടെ ചെയർമാൻ ഓലെ കാംപെ പറഞ്ഞു.






