Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന്  പേരെ...

മൂന്ന്  പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല

ആറന്മുള : ആറന്മുളയിലെ പരപ്പുഴ, വഞ്ചിത്ര ഭാഗങ്ങളിൽ 3 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് സംശയം. തോട്ടത്തിൽ അനിൽ ആർ. നായർ,താമരശേരിൽ ഗോകുൽ, വിഘ്നേഷ് എന്നിവരെയാണ് തെരുവ് നായ കടിച്ചത്. ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.

മൂന്ന്  പേരെ കടിച്ച നായ പുന്നം തോട്ടം ഭാഗത്തേക്കാണ് ഓടിപ്പോയത്. ഈ ഭാഗത്തുള്ളവർ ഇപ്പോൾ ഭയത്തോടെയാണ് കഴിയുന്നത്. ഏതു നിമിഷവും നായ് ശല്യം ഉണ്ടാകാമെന്ന ഭീതിയിലാണ് വിദ്യാർഥികളും. ആറന്മുള, കോഴഞ്ചേരി പഞ്ചായത്ത് അധികൃതർ ജനസുരക്ഷ ഉറപ്പാക്കുന്നതിൽ അടിയന്തര ശ്രദ്ധ പുലർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത വിദേശമദ്യവില്പന നടത്തിയയാൾ പിടിയിൽ

പത്തനംതിട്ട: അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശംവച്ച് അനധികൃതമായി   വിൽപ്പന നടത്തിയതിന് ഒരാളെ മൂഴിയാർ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങമൂഴി അമ്പലത്തുങ്കൽ വീട്ടിൽ എ കെ രാജു( 65)ആണ് പിടിയിലായത്. 4 ലിറ്റർ...

സമദൃഷ്ടി ഇൻക്ലൂസീവ് ഫുട്‌ബോൾ ലഹർ 11-ന് തിരുവല്ലയിൽ

പത്തനംതിട്ട: ഭിന്നശേഷി സഹോദരങ്ങൾ ലോകകപ്പ് ഫുട്‌ബോളിന്റെ മാസ്മരികതയിൽ പങ്കാളികളാകുന്ന സമദൃഷ്ടി ഇൻക്യൂസീവ് ഫുട്‌ബോൾ ലഹർ 2026 ശനിയാഴ്ച തിരുവല്ല മുനിസിപ്പൽ പാർക്കിൽ നടക്കും. സക്ഷമ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്‌പെഷൽ...
- Advertisment -

Most Popular

- Advertisement -