തിരുവല്ല: കറന്റ് ചാർജ് വർധവിനെതിരെ പെരിങ്ങര പഞ്ചായത്ത് കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം നടത്തി. സാംസ്‌കാരിക സഹദ് ജില്ലാ ചെയർമാൻ അഡ്വ. രാജേഷ് ചത്തങ്കേരി ഉൽഘാടനം ചെയ്യ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോഫർ ഫിലിപ്പ്, ആർ ഭാസി, ജിജി ചാക്കോ, മനു കേശവ്, മനോജ് കളരിക്കൽ, സി വി ചെറിയാൻ, പി ടി വർഗീസ്, രാജു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.