കണ്ണൂര്‍:കണ്ണൂര്‍ അടയ്ക്കാത്തോട് നാട്ടിൽ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു.കൃഷിയിടത്തിൽ വനംവകുപ്പ് ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവ സന്ധ്യയോടെ അപ്രത്യക്ഷമായി. കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും സന്ധ്യയായതോടെ കടുവ രക്ഷപെട്ടു .ഇതോടെ രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ് ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു .
ശനിയാഴ്ചയാണ് ജനവാസമേഖലയിൽ കടുവയെ കാണുന്നത് . കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്.