അഹമ്മദാബാദ്:ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സെന്ററിലെ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അടുത്തുള്ള വെൽഡിങ് കേന്ദ്രത്തിൽനിന്നാണ് തീ പടർന്നു തുടങ്ങിയതെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഗെയിമിങ് കേന്ദ്രത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനും മറ്റുമുള്ള മൂവായിരത്തലധികം ലിറ്റർ ഡീസലും പെട്രോളും ഉണ്ടായിരുന്നു. ഇതിലേക്ക് തീപ്പൊരി വീഴുകയും തീ ആളിപ്പടരുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് നാലരയോടെ നടന്ന തീപിടുത്തത്തിൽ കുട്ടികളടക്കം 32 പേരാണ് മരണപ്പെട്ടത്. മതിയായ ലൈസൻസ് ഇല്ലാതെയൊണ് ഗെയിമിങ് സെന്റർ പ്രവർത്തിച്ചിരുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.