Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയിൽ അപൂർവ ഹൃദയ വാൽവ് ചികിത്സ വിജയകരം

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അപൂർവ ഹൃദയ വാൽവ് ചികിത്സ വിജയകരം. ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റെ ചുരുക്കം മാറ്റുന്നതിനായുള്ള ടാവർ (TAVR – Trans Catheter Aortic Valve Replacement) ചികിത്സ IVL (Intra Vascular Lithotripsy) അഥവാ ഷോക്ക് വേവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം വിജയകരമായി പൂർത്തീകരിച്ചു.

തെക്കൻ കേരളത്തിൽ ആദ്യമായും കേരളത്തിൽ രണ്ടാമതായും ആണ് ഈ അതിസങ്കീർണമായ ചികിത്സാരീതി 81 വയസ്സുള്ള രോഗിയിൽ നടപ്പിലാക്കിയത്.
ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവെയ്ക്കാ നായുള്ള കൃത്രിമ ടാവർ വാൽവിനെ, കാൽസ്യം അടിഞ്ഞുകൂടിയ കാലിലെ രക്തക്കുഴലിന്റെ ബ്ലോക്കുകളെ ഷോക്ക് വേവ് സാങ്കേതിക വിദ്യയിലൂടെ ആൻജിയോപ്ലാസ്റ്റി ചെയ്തു മാറ്റിയാണ് ഇത് സാധ്യമാക്കി യതെന്നു കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് പറഞ്ഞു.

സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ ആശിഷ് കുമാർ, ഡോ വിനോദ് മണികണ്ഠൻ, ഡോ ശ്യാം ശശിധരൻ, ഡോ കൃഷ്ണമോഹൻ, ഡോ ചെറിയാൻ ജോർജ്, ഡോ ചെറിയാൻ കോശി, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ എസ് രാജഗോപാൽ, കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ അജിത് സണ്ണി എന്നിവർ അടങ്ങുന്ന സംഘമാണ് ചികിത്സക്കു നേതൃത്വം നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ  മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ

ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലത്തിലെ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ (30) ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. അർത്തുങ്കൽ ഹാർബർ പരിസരത്ത് നടക്കുന്ന...

Kerala Lotteries Results : 30-07-2024 Sthree Sakthi SS-426

1st Prize Rs.7,500,000/- (75 Lakhs) SP 285478 (CHITTUR) Consolation Prize Rs.8,000/- SN 285478 SO 285478 SR 285478 SS 285478 ST 285478 SU 285478 SV 285478 SW 285478 SX...
- Advertisment -

Most Popular

- Advertisement -