മുംബൈ : രാജ്യത്തിൻറെ വ്യവസായ മേഖലയിലെ അതികായൻ രത്തൻ ടാറ്റ (86)വിട വാങ്ങി .ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സ്ഥിരീകരിച്ചത്. രക്തസമ്മർദം കുറഞ്ഞതു മൂലം തിങ്കളാഴ്ചയാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.
1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വർഷത്തിനിടയിൽ ടാറ്റയുടെ വരുമാനം 40 മടങ്ങ് വർദ്ധിച്ചു. ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്.രാജ്യം അദ്ദേഹത്തെ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു .
രത്തൻ ടാറ്റയുടെ വിയോഗത്തിൽ മഹാരാഷ്‌ട്ര സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു .മൃതദേഹം രാവിലെ പത്ത് മണി മുതൽ മൂന്ന് വരെ ദക്ഷിണ മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വർളി ശ്മശാനത്തിൽ സംസ്കാരചടങ്ങുകൾ നടക്കും.