Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅതിർത്തിയിൽ വീണ്ടും...

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ന്യൂഡൽഹി: ഇന്ത്യ- പാക്ക് വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ലാൽചൗക്കിൽ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി

ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ വെടിനിർത്തൽ എവിടെയെന്ന് ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. ജമ്മുവിലെ രജൗരി, അഖ്‌നൂർ, തുടങ്ങിയ മേഖലകളിൽ ബിഎസ്എഫിൻ്റെ പോസ്റ്റുകൾക്ക് നേരെയും വെടിവയ്പ്പുണ്ടാകുന്നുണ്ട്. പാക് സൈനികർ അതിർത്തിയിൽ വെടിവയ്പ്പ് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർത്തഡോക്സ് ശുശ്രൂഷക പരിശീലന ക്യാമ്പ് സമാപിച്ചു

പരുമല: വിനയവും വിവേകവും മനുഷ്യനെ വിജയത്തിലേക്ക് നയിക്കുമെന്ന് യുഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓർത്തഡോക്സ്‌ ശൂശ്രൂഷക സംഘം വാർഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...

പുളിക്കീഴ് തീപിടിത്തം: അന്വേഷണം നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവല്ല : പുളിക്കീഴില്‍ വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവുമായ അന്വേഷണം നടത്തുമെന്ന്‌ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദർശിച്ച ശേഷം സംസാരിക്കുകയായായിരുന്നു...
- Advertisment -

Most Popular

- Advertisement -