ന്യുഡല്‍ഹി : ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. രണ്ടുദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങി എത്തിയതിന് തൊട്ടുപിന്നാലെയാണ് മോദി ലോക്‌നായക് ആശുപത്രിയിലെത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എല്‍എന്‍ജെപി ആശുപത്രി സന്ദര്‍ശിക്കുകയും ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കാണുകയും ചെയ്തു. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ നിഗൂഡ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു






