Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ

പത്തനംതിട്ട: അയ്യപ്പഭക്തർക്ക്  സുഗമമായ യാത്രയൊരുക്കി കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും  മൂന്ന് ബസുകൾ വീതം ഭക്തരുടെ  തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത് എന്ന്  കെ.എസ്. ആർ. ടി. സി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് പറഞ്ഞു. ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്.

248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. ഇതിൽ തിരുവനന്തപുരം,  പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട് . അതോടൊപ്പം ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.

നിലയ്ക്കൽ- പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെ.എസ്.ആർ.ടി.സി. നിയോഗിച്ചിട്ടുണ്ട്.

പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റപണികൾക്കായി മെക്കാനിക് ഗാരേജ്  പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന  വർക്ക്ഷോപ്പ് പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. പമ്പയിൽ കെ.എസ്. ആർ. ടി. സി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പമ്പ കെ.എസ്. ആർ. ടി. സി ഫോൺ നമ്പർ: 9497024092.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൊടുപുഴയിൽ കാർ കത്തി ഒരാൾ മരിച്ചു

തൊടുപുഴ : തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു .കുമാരമംഗലം സ്വദേശിയായ ഇ.ബി.സിബിയാണ് മരിച്ചത്.രാവിലെ 11.30നായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.കാർ...

കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി

കോഴിക്കോട്:കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി. വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ രാവിലെ പത്തുമണിയോടെയാണ് സംഭവം.സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു.അഗനിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.ആർക്കും പരുക്കില്ല. കാറുകള്‍ പെയിന്റുചെയ്യുന്ന...
- Advertisment -

Most Popular

- Advertisement -