ഭുവനേശ്വർ : ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഗണേഷ് ഉയികെ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഗണേഷ് ഉയ്‌ക്കേയുടെ തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മാവോവാദികളുടെ കേന്ദ്രനേതൃത്വത്തിനും പ്രാദേശിക നേതൃത്വങ്ങൾക്കും ഇടയിലുള്ള പ്രധാനകണ്ണിയായിരുന്നു ഇയാൾ .ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങളിൽ നിന്ന് രണ്ട് ഇൻസാസ് റൈഫിളുകളും 303 റൈഫിളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.






