ന്യൂഡൽഹി : കഴിഞ്ഞദിവസം ഇസ്ലാമാബാദിൽ നടന്ന കാർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.സ്വന്തം പൗരന്മാരെ പറ്റിക്കാനുള്ള പതിവ് തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ മറുപടി .യാഥാര്‍ത്ഥ്യമെന്താണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാമെന്നും പാക് തന്ത്രങ്ങളിൽ ലോക രാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വൾ എക്‌സില്‍ കുറിച്ചു.
ഇസ്ലാമാബാദിലെ കോടതിക്ക് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തിരുന്നു.






