Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഭാരതത്തില്‍ മുസ്ലിങ്ങള്‍...

ഭാരതത്തില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം : പൂര്‍ണ ജനാധിപത്യത്തില്‍ ജീവിക്കുന്ന മുസ്ലിം സമുദായം ഭാരതത്തില്‍ സുരക്ഷിതരാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് തങ്ങള്‍ ജീവിക്കുന്നത്. ഇവിടെ സുരക്ഷിതമായ ഭരണഘടനയും പൂര്‍ണ ജനാധിപത്യവും കോടതി സംവിധാനങ്ങളും നിലവിലുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എല്ലാ കാലവും ഭരിക്കുന്ന സര്‍ക്കാരുകളെ കാണാറുണ്ട്. അവരോട് വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുമ്പും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കാന്തപുരം നയിച്ച കേരള യാത്രയില്‍ സ്വരൂപിച്ച പരാതികള്‍, ആവശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ണാ സർവകലാശാല ക്യാംപസിലെ പീഡനക്കേസ് : എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചെന്നൈ പൊലീസിനും കമ്മീഷണർക്കും അണ്ണാ സർവകലാശാലയ്‌ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമർശിച്ചു....

വേമ്പനാട് കായൽ പുനരുജ്ജീവനം : പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിന് മാർച്ച്  രണ്ടിന് തുടക്കമാകും

ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് 'പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ' മാർച്ച് രണ്ട്  മുതൽ മാർച്ച് 31 വരെ ജില്ലയിൽ സംഘടിപ്പിക്കും. ഒരു മാസത്തെ ഈ പരിപാടി പൈലറ്റ് അടിസ്ഥാനത്തിൽ തണ്ണീർമുക്കം,...
- Advertisment -

Most Popular

- Advertisement -