Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകേരള ഗവൺമെൻ്റ്...

കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസ്സോസിയേഷൻ പ്രക്ഷോഭത്തിലേയ്ക്ക്

അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ സർവത്ര കുഴപ്പങ്ങളാണെന്നു വരുത്തി തീർക്കാൻ പ്രത്യേക താല്പര്യമുള്ള  ഗ്രുപ്പുകൾ ശ്രമിക്കുന്നതായി കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ്  അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.

ദിവസവും 2000 ത്തോളം രോഗികൾ ചികിത്സ തേടുന്ന അടൂർ ഗവണ്മെന്റ് ആശുപത്രിയെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവമായ കുപ്രചാരണങ്ങൾ ആണ് ഇവർ നടത്തികൊണ്ടിരിക്കുന്നത്.സർക്കാർ സംവിധാനങ്ങളെ മോശമായി ചിത്രീകരിക്കുന്നതിലൂടെ രോഗികൾ കൂടുതലായി വൻകിട പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തും.

കഴിഞ്ഞ ദിവസവും  ഒരു ഡോക്ടർ എത്തിയില്ല എന്ന് പറഞ്ഞു നഗരസഭ  ചെയർപേഴ്സൺ അടക്കമുള്ള കുറച്ചു കൗൺസിൽമാർ ഡോക്ടറുടെ റൂമിനു മുൻപിൽ കുത്തിയിരുപ്പ് നടത്തുകയും ചെയ്തു.എന്നാൽ അന്നേ ദിവസം ആ ഡോക്ടർക്ക് ഡ്യൂട്ടി  ഉണ്ടായിരുന്നില്ല..

പോസ്റ്റ്‌മോർട്ടം ചെയ്യേണ്ട ഫോറൻസിക് സർജൻ പോസ്റ്റ്‌ ഇല്ലാത്തതിനാൽ മറ്റു പല ഡ്യൂട്ടികളും (ഓപി, സർജറി ) ചെയ്യുന്ന ഡോക്ടർമാർ തന്നെയാണ് അടൂർ ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടവും ചെയ്യുന്നത്.ഇത് മൂലം പല സ്പെഷ്യലിറ്റി ഒപികളും മുടങ്ങുകയും രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ഇതിനൊക്കെ പരിഹാരം കാണേണ്ട ഭരണ സമിതിആകട്ടെ ഡോക്ടർമാരെ അവഹേളിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. വിഷയം ആരോഗ്യ മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇനിയും ഇത്തരം പ്രവൃത്തികൾ ഉണ്ടായാൽ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും  ജില്ല കമ്മിറ്റി അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ നാളെ (ജൂൺ 28) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും  താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച്  സുരേഷ് ഗോപി എം പി

തൃശൂർ: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ...
- Advertisment -

Most Popular

- Advertisement -