കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ വാഹനമിടിപ്പിച്ചു കോമയിലാക്കിയ കേസിലെ പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ.പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും.
2024ഫെബ്രുവരി 17 ന് ദേശീയ പാതയിൽ വെച്ചുണ്ടായ അപകടത്തിൽ ഒമ്പത് വയസുകാരി ഗുരുതര പരിക്കേറ്റ് കോമ അവസ്ഥയിൽ തുടരുകയാണ്. കുട്ടിയുടെ മുത്തശ്ശി അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. വാഹനത്തിൽ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്കു കടന്നിരുന്നു .മനപ്പൂർവമല്ലാത്ത നരഹത്യയാണ് പ്രതി ഷെജിലിനെതിരെ ചുമത്തിയിരിക്കുന്നത്