ആലപ്പുഴ : താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ 16 നും 18 നും പബ്ലിക് ഹിയറിംഗ് നടത്തും. 16 ന് ഉച്ചയ്ക്ക് 2.30 ന് ആലപ്പുഴ (പാർട്ട്) പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനലിലും 18ന് രാവിലെ 11 ന് ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഡിസ്ട്രിക്ട് ടൂറിസ്റ്റ് ഓഫീസിലും നടക്കും.
കേരളത്തിലെ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള ഉൾനാടൻ ജലഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും ഈ വിഷയങ്ങളിൽ വ്യക്തികളുടെയും പൊതുജനങ്ങളുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മീഷൻ മുമ്പാകെ വാക്കാലോ രേഖാമൂലമോ നേരിട്ട് സമർപ്പിക്കാം