കോട്ടയം : മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനു തിങ്കളാഴ്ച്ച കൊടിയേറും. രാവിലെ 6ന് കരോട്ടെ പള്ളിയില്‍ കുര്‍ബാന തോമസ് മാര്‍ അലക്‌സന്ത്രയോസ് നിർവഹിക്കും. 8.30ന് താഴത്തെ പള്ളിയില്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന ഇവ നടക്കും.
ഉച്ചയ്ക്ക് 2ന് കൊടിമരഘോഷയാത്ര. വൈകിട്ട് 4.30ന് കൊടിമരം ഉയര്‍ത്തല്‍. 3ന് വൈകിട്ട് 6ന് പ്രതിഭാസംഗമവും വയോജനങ്ങള്‍ക്കുള്ള ആദരവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 4ന് വൈകിട്ട് 6ന് മന്ത്രി വി എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.
6ന് ഉച്ചയ്ക്ക് 2 ന് കുരിശുപള്ളികളിലേക്കുള്ള പ്രദക്ഷിണം. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി തുറക്കുന്ന ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ 7ന് 11.30ന് ഉച്ചനമസ്‌കാരത്തെ തുടര്‍ന്ന് നടക്കും.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിനു കറിനേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്രയും നടക്കും. നേര്‍ച്ചവിളമ്പോടെ 8ന് പെരുന്നാള്‍ സമാപിക്കും.