ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 3 ന് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 2 ന് ക്ഷേത്രത്തിൽ നിന്ന് കരകം, താലപ്പൊലി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്ത് ഭഗവാൻ്റെ തിടമ്പും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നെട്ടായത്തിൽ എത്തും .
തുടർന്ന് നറുക്കിട്ടെടുക്കുന്ന പള്ളിയോടത്തിൽ ജലഘോഷയാത്ര ആരംഭിച്ച് അടിച്ചിക്കാവ് ക്ഷേത്ര കടവിൽ സ്വീകരണം ഏറ്റുവാങ്ങി തിരികെ എത്തിയതിന് ശേഷം വള്ളംകളി ആരംഭിക്കും. ശ്രീ ഗോശാലകൃഷ്ണ സേവാ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ജലോത്സവം നടക്കുന്നത്.
ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. ചെയർമാൻ വി വിമൽ കുമാർ അദ്ധ്യക്ഷത വഹിക്കും. പാണ്ടനാട് മാർത്തോമ്മ വലിയ പള്ളി വികാരി ഫാ. സാബു ഐസക് അനുഗ്രഹ പ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനദാനം നൽകും
ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡന്റ് സജു ഇടക്കല്ലിൽ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സല മോഹൻ, പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു ജേക്കബ്, തിരുവൻവണ്ടൂർ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ തുടങ്ങിയവർ പങ്കെടുക്കും.