കൊല്ലം : കായലിൽ നങ്കൂരമിട്ടിരുന്ന രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചക ഗ്യാസിൽ നിന്നും തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നു. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു .






