ബീജിംഗ് : ദക്ഷിണ ചൈനയിലുണ്ടായ രഗസ ചുഴലിക്കാറ്റിൽ 20 ലക്ഷത്തോളം ആളുകളെ ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു.കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തായ്‌വാനിൽ 17 പേർ മരിച്ചു. 90 ലധികം പേർക്ക് പരിക്കേറ്റു.മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.
ചൊവാഴ്ച്ച പ്രദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെയാണ് ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലെ ഹെയ്ലിങ് ദ്വീപിൽ രഗസ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത് .ഫിലിപ്പീന്‍സിന്റെ വടക്കന്‍ ദ്വീപുകളില്‍ വീശിയടിച്ച രഗസ കൊടുങ്കാറ്റില്‍ 10 പേർ മരിക്കുകയും നിരവധി പട്ടണങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്‌തു .ഈ വര്‍ഷം ലോകത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റിലൊന്നാണ് രഗസ എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.






