വാഷിംഗ്‌ടൺ : യുക്രെയ്നുള്ള സൈനിക സഹായം നിർത്തി യുഎസ്.യുക്രേൻ പ്രസിഡന്റ് സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ സംഭവിച്ച വാക്കേറ്റത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറിക്ക് ട്രംപ് നിർദേശം നൽകി.സഹായം ലഭിക്കാതാകുന്ന സാഹചര്യത്തിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ യുക്രെയ്ന് മേൽ സമ്മർദ്ദമേറും.