തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഹൈസ്കൂളിനെ ജില്ലയിലെ മാതൃകാ സ്കൂളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിരമായി പുനർനിർമ്മിക്കും.ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്. സ്കൂളിന് ചുറ്റുമതിലും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
