Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവഖഫ് നിയമ...

വഖഫ് നിയമ ഭേദഗതി ബിൽ മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് : കെസിസി

തിരുവല്ല : പാർലമെൻറിൽ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്നും മതേതരർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന ബില്ലിലെ മനുഷ്യത്വപരവും അടിസ്ഥാന നീതി സംരക്ഷണത്തിന് ഉതകുന്നതും ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഭേദഗതികൾ തിരിച്ചറിഞ്ഞ് അതിനനുകൂലമായി വോട്ട് ചെയ്യണമെന്നും കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പ്രസ്താവിച്ചു.

കേന്ദ്രസർക്കാർ കൊണ്ടുവന്ന ബക്കഫ് ഭേദഗതി ബില്ലിനെ പൂർണമായും അനുകൂലിക്കുന്നു. നിലവിലുള്ള നിയമം സ്വാഭാവിക നീതിക്കും ഭരണഘടന ഉറപ്പു നൽകുന്ന ഉന്നത മൂല്യങ്ങൾക്കും വിരുദ്ധമായിരുന്നു. രാജ്യത്തിൻറെ മതേതരത്വത്തിനും മനുഷ്യാവകാശ ദർശനത്തിനും വിരുദ്ധമായ നിലവിലെ നിയമത്തിലെ 40, 108 A മുതലായ സെക്ഷനുകൾ ഒഴിവാക്കുവാൻ ഉള്ള തീരുമാനം അഭിനന്ദനാർഹമാണ്. നിലവിലുള്ള നിയമത്തിലെ നാല്പതാം അനുഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡിന് തോന്നിയാൽ നിലവിലുള്ള ഏത് നിയമത്തെയും മറികടന്ന് അത് സ്വന്തമാക്കുവാൻ കഴിയും. ഈ ക്രൂരതയ്ക്ക് വിധേയരാകുന്ന ഇരകൾക്ക് കോടതിയെ സമീപിക്കുവാൻ അവകാശമില്ല. വക്കഫ് ട്രൈബ്യൂണലിന്‍റെ മുൻപിൽ നീതിക്കായി കാത്തു കിടക്കണ്ട ഗതികേടിലേക്കാണ് അവർ വീഴുന്നത്.

കയ്യേറ്റക്കാരന്റെ മുൻപിലേക്ക് തന്നെ നീതി യാചിച്ചു ചെല്ലേണ്ടി വരുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. മുനമ്പം പോലുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളുടെ കണ്ണീരൊപ്പുവാൻ ഭേദഗതി നിയമം അടിയന്തരമായി പാസാക്കണമെന്നു കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു. മതേതരത്വത്തിലും നീതിബോധത്തിലും വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുവാൻ തങ്ങളുടെ എംപിമാർക്ക് നിർദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നൻ കരച്ചിറ ശ്രീനാരായണപുരം ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

തിരുവല്ല : മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ചു് കൃഷ്ണഗാഥാ പാരായണം ആരംഭിച്ചു. ക്ഷേത്രം മേൽ ശാന്തി അക്ഷയ് നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. മോഹനകുമാർ കണിയാന്തറ, രമാ രാധാകൃഷ്ണൻ, രമേശ് പ്രണവം, അംബിക പാറയിൽ...

വെട്ടിക്കോട്ട് ക്ഷേത്രോത്സവം: മാവേലിക്കര താലൂക്കിന് പ്രാദേശിക അവധി

ആലപ്പുഴ : വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ  ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28 ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ...
- Advertisment -

Most Popular

- Advertisement -