Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsനദികളിൽ ജലനിരപ്പ്...

നദികളിൽ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പത്തനംതിട്ട: മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മണിമല നദിയിലെ  ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻറെ വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പുല്ലാക്കയർ സ്റ്റേഷനിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

അച്ചൻകോവിൽ നദിയിലെ ജലനിരപ്പും സമാന രീതിയിൽ ഉയരുന്നുണ്ട്. സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി സ്റ്റേഷൻ,  കോന്നി സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കവിയരങ്ങു നടന്നു

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച്ശ്രീകൃഷ്ണകവിതകളുടെ കവിയരങ്ങു നടന്നു. തിരുവല്ലാ രാജഗോപാൽ,കണിയാന്തറ നാരായണപിള്ള മോഹനകുമാർ, മനു കേശവ്, നിളാ രാമസ്വാമി,വൈഗാസതീശ് എന്നിവർ സ്വന്തം രചനകളായ ശ്രീകൃഷ്ണകവിതകൾ ആലപിച്ചു.

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല ; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കോട്ടയം : വാഹനത്തിന്റെ വായ്പാ കുടിശിക അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) നൽകാത്ത എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് 27000 രൂപ നഷ്ടപരിഹാരം നൽകാനും എൻ.ഒ.സി. നൽകാനും കോട്ടയം...
- Advertisment -

Most Popular

- Advertisement -