Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ:...

വയനാട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള യാത്ര പുറപ്പെട്ടു

പത്തനംതിട്ട : ജില്ലയിൽ നിന്ന് വയനാട്ടിലെ ദുരന്ത ബാധിതർക്കു വേണ്ടി നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ തുളസീധരൻ പിള്ള, പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ പി എസ് മോഹനൻ, പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ്‌  നവനീത്  തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ജില്ലാ ഭരണകൂടവും സംയുക്തമായാണ് ആവശ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചത്. പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു

പത്തനംതിട്ട:പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. പത്തനംതിട്ട വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് രക്ഷപെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ എടുത്തു...

വയനാട് ഉരുൾപൊട്ടൽ : കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം : വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള...
- Advertisment -

Most Popular

- Advertisement -