എറണാകുളം : കോതമംഗലം സ്വദേശിനി സോന എൽദോസിന്റെ(23) ആത്മഹത്യയിൽ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു .ആലുവ സ്വദേശിയായ റമീസിനെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത് .ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാർത്ഥിയായ സോനയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ കുറിപ്പിലുണ്ട് .