മലപ്പുറം : മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം.കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. പരിശോധനഫലം പോസിറ്റിവാണ്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിലാണ്. സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പൂനെയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചാൽ ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ .മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് വെന്റിലേറ്ററിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിക്ക് ജൂലൈ ഒന്നിനാണ് മസ്തിഷ്‍കമരണം സംഭവിച്ചത്.
