Friday, March 6, 2026
No menu items!

subscribe-youtube-channel

HomeHealthഹൃദ്യം' പദ്ധതിയിലൂടെ...

ഹൃദ്യം’ പദ്ധതിയിലൂടെ ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍

പത്തനംതിട്ട : ‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമാത്. ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും നല്‍കിവരുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.

തിരുവല്ല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രമാണ് (ഡി. ഇ ഐ. സി.) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ജന്മനാ ഹൃദയവൈകല്യമുള്ള ഏതൊരു കുഞ്ഞിനും വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സേവനങ്ങള്‍ക്കായി www.hridyam.kerala.gov.in ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷകര്‍ത്താക്കളുടെ ഫോണ്‍ നമ്പറിലേക്ക് കേസ് നമ്പര്‍ മെസ്സേജ് ആയി ലഭിക്കും.

ശസ്ത്രക്രിയകള്‍ സൗജന്യമായി സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണുള്ളത്. സ്വകാര്യ മേഖലയില്‍ ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തിരുവല്ല, അമൃത ആശുപത്രി കൊച്ചി, ലിസി ആശുപത്രി കൊച്ചി എന്നിവിടങ്ങളിലുമുണ്ട്.

പദ്ധതി വഴി എക്കോ, സി. റ്റി, കാത്ത്‌ലാബ് പ്രൊസീജിയര്‍ എം.ആര്‍.ഐ തുടങ്ങിയപരിശോധനകള്‍, സര്‍ജറികള്‍, ആവശ്യമായ ഇടപെടലുകള്‍ എന്നിവയും സൗജന്യമായി ലഭിക്കും. അവശ്യഘട്ടങ്ങളില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലേക്ക് വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആംബുലന്‍സ് സേവനവുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന്  ശക്തമായ നടപടികൾ തുടരും:  ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കുതിരായ അതിക്രമങ്ങൾ തടയുന്നത് ഉൾപ്പെടെ ശക്തമായ പോലീസ് നടപടികൾ ജില്ലയിൽ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ്. ജില്ലയുടെ പുതിയ പോലീസ് മേധാവിയായി...

ആദരിച്ചു

തിരുവല്ല : അകപൊരുൾ സാഹിത്യ വേദി ആറന്മുളയുടെ ഇതിഹാസകാരൻ ശ്രീരംഗനാഥനെ വീട്ടിലെത്തി പ്രൊഫ എൻ.ജി. കുറുപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു .ചടങ്ങിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ്, ജയിസ് പാടിയിൽ എന്നിവർ നേതൃത്വം...
- Advertisment -

Most Popular

- Advertisement -