കൊച്ചി : വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു .ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍ക്കാരിന്റെ കണക്കുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മേറാണ്ടമാണെന്ന് മുഖ്യമന്ത്രി പറയുന്ന കണക്കുകൾ എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ഈ കണക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്കിനെ സംബന്ധിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.