Friday, June 19, 2026
No menu items!

subscribe-youtube-channel

HomeCareerയു.കെ വെയിൽസിൽ...

യു.കെ വെയിൽസിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്ക് നോർക്ക റിക്രൂട്ട്‌മെന്റ് : അഭിമുഖം നവംബറിൽ

തിരുവനന്തപുരം : യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയിൽസിൽ (NHS) വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 നവംബർ 07 മുതൽ 14 വരെ തീയതികളിൽ എറണാകുളത്ത് നടക്കും (PLAB ആവശ്യമില്ല).

സീനിയർ ക്ലിനിക്കൽ ഫെല്ലോസ് (ശമ്പളം: £43,821 – £68,330) എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി ഡിപ്പാർട്ട്‌മെന്റിലേയ്ക്കും സ്‌പെഷ്യാലിറ്റി ഡോക്ടർമാർ (ശമ്പളം: £59,727 – £95,400) ഓങ്കോളജി, ഗ്യാസ്ട്രോഎന്ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമർ) ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത് വേ ഡോക്ടർമാർ (ശമ്പളം: £96,990 – £107,155) കാർഡിയോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് അവസരം.

ഉദ്യോഗാർത്ഥികൾ വിശദമായ സി.വി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്‌സൈറ്റ് സന്ദർശിച്ച് ഒക്ടോബർ 23 ന് അകം അപേക്ഷ നൽകേണ്ടതാണ്.

സീനിയർ ക്ലിനിക്കൽ ഫെലോസ് തസ്തികയിലേയ്ക്ക് കുറഞ്ഞത് മൂന്നു വർഷവും, സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്ക് നാലു വർഷത്തേയും , സീനിയർ പോർട്ട്‌ഫോളിയോ പാത്ത് വേ തസ്തികയിൽ 12 വർഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളത്തിനു പുറമേ GMC രജിസ്‌ട്രേഷൻ സ്പോൺസർഷിപ്പ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യർഥിനിയെ പീഡിപ്പിച്ചു : കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ധ്യാപക ചേംബറിലും ലോഡ്ജിലും...

മലപ്പുറത്ത് വൻ ആയുധശേഖരം പിടികൂടി

മലപ്പുറം : മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി.എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലധികം വെടിയുണ്ടകളും 40 പെലറ്റ്...
- Advertisment -

Most Popular

- Advertisement -