Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ സന്തോഷ്...

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 6.30ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു.

തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് കെ. നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്.വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .’മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ അധ്യാപകരെ വഞ്ചിച്ചു : വി ജെ ലാലി

ചങ്ങനാശ്ശേരി : സർക്കാർ അധ്യാപകരെ ശമ്പളം കൊടുക്കാതെ വഞ്ചിക്കുകയാണെന്നും അധ്യാപകരെ ഉപയോഗിച്ച് വർഗീയത വളർത്തനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സമര സമിതി രക്ഷാധികാരി വി ജെ ലാലി. കഴിഞ്ഞ നാലുവർഷമായി നിയമനഗീകാരം ലഭിക്കാതെ...

കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ  വാർഷിക സമ്മേളനം

തിരുവല്ല : കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ ആഭിമുഖ്യത്തിൽ 31-മത് വാർഷിക സമ്മേളനം തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ  നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി....
- Advertisment -

Most Popular

- Advertisement -