Wednesday, July 29, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫ് സര്‍ക്കാരിന്റെ...

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുന്നു. ജനുവരി 29ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് അവതരണം.

ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ചരിത്രം കുറിക്കുമോന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കേരളത്തിന്റെ 600 km തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തിൽ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഇതിനായി തീരദേശം, തുറമുഖങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്ന ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി,തൊഴിൽ അവസരം ഉണ്ടാക്കാൻ ​ഗ്ളോബൽ ജോബ് വാച്ച് ടവർ,തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍,സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം,കൊച്ചി – ആലുവ – പെരുമ്പാവൂർ ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്,പ്രവാസി ഇൻവെസ്റ്റ്മന്റ് ഫണ്ട്,തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ ,കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ തുടങ്ങിയ പദ്ധതികളും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറിഗേഷന്‍ വകുപ്പിന്റെ അശാസ്ത്രീയ നിര്‍മ്മാണം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് തടസമാകുന്നു

തിരുവനന്തപുരം : ഇറിഗേഷന്‍ വകുപ്പിന്റെ അശാസ്ത്രീയ നിര്‍മ്മാണം കാരണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് തടസമാകുന്നു. ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ടാണ്  ഇപ്പോൾ നിര്‍മ്മിക്കുന്നത്. ശ്രീകൃഷ്ണസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും പത്മനാഭസ്വാമിയുടെയും ആറാട്ട് വിഗ്രഹങ്ങള്‍ ഇറക്കി...

ഓട്ടോ ഡ്രൈവറെ പമ്പാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : കോഴഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറെ പമ്പാനദിയിൽ  മരിച്ച നിലയിൽ കണ്ടെത്തി.തെക്കേമല ചിറയിൽ പൗർണമി ഭവനത്തിൽ പ്രസാദ് ( 56 ) ആണ് മരിച്ചത്. ബുധൻ വൈകുന്നേരം കോഴഞ്ചേരി പാലത്തിന് താഴെ...
- Advertisment -

Most Popular

- Advertisement -