കോട്ടയം: പ്രവാസികളായ എല്ലാവർക്കും വോട്ടവകാശം നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി. ദീർഘകാലങ്ങളായി തങ്ങളുടെ ജീവിത നിലനിൽപ്പിൻ്റെ ഭാഗമായി ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് താമസമാക്കിയിട്ടുള്ള എല്ലാവർക്കും രാജ്യത്തിൻ്റെ ഭരണ സംവിധാനത്തെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായ വോട്ടവകാശം രേഖപ്പെടുത്തുവാൻ അവസരം നല്കണമെന്നും അതിനുവേണ്ട നടപടികൾ ഉടൻ ആരംഭിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് അതിരൂപത സമിതി ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിലൂടെ നമ്മുടെ നാട്ടിലെ സാമ്പത്തിക രംഗത്തുണ്ടാകുന്ന ഉന്നമനവും കുടുംബങ്ങളുടെ വളർച്ചയും ചെറുതല്ല എന്നും അത് കണ്ടില്ലെന്നു നടിക്കരുതെന്നും കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരുപത സമിതിയുടെ നേതൃസമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ചത്.
അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിലിൻ്റെ
അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ഭാരവാഹികളായ സി. ടി. തോമസ് , ജോർജുകുട്ടി മുക്കത്ത്, റോസിലിൻ കുരുവിള, രാജേഷ് ജോൺ നന്തികാട്ട്, ടോമിച്ചൻ അയ്യരുകുളങ്ങര, ജിനോ ജോസഫ് കളത്തിൽ, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യൻ വർഗ്ഗീസ്, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ചാക്കപ്പൻ ആൻറണി, കെ.എസ് ആൻ്റണി കരിമറ്റം, പി.സി. കുഞ്ഞപ്പൻ, ജെസി ആൻറണി, സിസി അമ്പാട്ട്, ബാബു വള്ളപ്പുര, ലിസി ജോസ്, ജോസി ഡൊമിനിക്ക്, ജോർജ് വർക്കി, സിനി പ്രിൻസ് പ്രസംഗിച്ചു