കോഴഞ്ചേരി : കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി (KAF) യും അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ 100 ഓളം വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന 4-ാ മത് നവരാത്രി നൃത്ത സംഗീതോത്സവം ശനി രാവിലെ 8 മുതൽ രാത്രി 8 വരെ നടക്കും. ക്ഷേത്രമേൽശാന്തി ശങ്കരൻ നമ്പൂതിരി ഭദ്രദീപം തെളിക്കും.
പ്രശസ്ത സംഗീതഞ്ജൻ സുദർശനൻ കാരംവേലി ഉദ്ഘാടനം ചെയ്യും. കാഫ് മേഖല പ്രസി. കാട്ടൂർ ഹരികുമാർ, സെക്രട്ടറി രാധൻ, സരിഗ ഉപദേശക സമിതി പ്രസി. സോമശേഖരൻ പിള്ള, സെക്രട്ടറി എം.പി. പത്മനാഭൻ, ജോ. സെക്രട്ടറി പ്രശാന്ത്, സബ് ഗ്രൂപ്പ് ഓഫീസർ എ. എസ്. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും