ശബരിമല : സന്നിധാനത്ത് ഡ്രമ്മിസ്റ്റ് ശിവമണിയുടെ സംഗീതാര്‍ച്ചന. രാവിലെ എട്ടിനാണ് പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയതിന് ശേഷം ശിവമണിയും സംഘവും സംഗീതാവതരണം നടത്തിയത്. സന്നിധാനം ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ ശിവമണിയോടൊപ്പം ഗായകന്‍ ദേവദാസും കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ള്യേരിയും പങ്കാളികളായി.

സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന





