മാവേലിക്കര: ഭരണിക്കാവ് ബ്ലോക്കിലെ വേടരപ്ലാവ് സ്‌കൂള്‍ ജംഗ്ഷന്‍ പണയില്‍ മാര്‍ത്തോമ പള്ളി റോഡില്‍ ഷീബ ട്രാവല്‍സ് മുതല്‍ കണ്ടല്ലൂരയ്യത്ത് (ഭജന വിലാസം) വരെയുള്ള ഭാഗത്ത് ഡിസംബര്‍ 18 മുതല്‍ ജനുവരി 17 വരെ ഗതാഗതം നിരോധിച്ചു.
പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന റോഡില്‍ കലുങ്ക് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിലാണ്് ഗതാഗതം നിരോധിച്ചതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.