തിരുവന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. സർക്കാരിനെ പ്രതിനിധാനം ചെയ്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഡിജിപി ഷേഖ് ദർവേശ് സാഹിബും ഗവർണറെ സന്ദർശിച്ചു. സർക്കാരിന്റെ ഉപഹാരമായ അനന്തശയന ശില്പം ചീഫ് സെക്രട്ടറി സമ്മാനിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ കെ ആർ ജ്യോതിലാൽ, ഡോ. ദേവേന്ദ്ര കുമാർ ദൊതാവത്ത്, ചീഫ് പ്രോട്ടക്കോൾ ഓഫീസർ എം എസ് ഹരികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇന്ന് 11.30ന് ഗവർണർ രാജ്ഭവനിൽ നിന്നിറങ്ങും. ചീഫ് സെക്രട്ടറിയും ഡിജിപിയും യാത്രയയക്കാൻ ഉണ്ടാകും. 12 നുള്ള വിമാനത്തിൽ കൊച്ചിയിലേക്കും തുടർന്ന് 3.20 ന് ഡൽഹിലേക്ക് മടങ്ങും.