Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനിരോധിത പുകയില...

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി : ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : വിൽപനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പുളിക്കീഴ് പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കൽ കാഞ്ഞിരത്തുമ്മൂട്ടിൽ ജോൺസൺ കോശി (43) യാണ്‌ പിടിയിലായത്.

പുളിക്കീഴ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കടയോട് ചേർന്നുള്ള പ്രതിയുടെ വീട്ടിൽ നിന്നും ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. 15 ചെറുപൊതികൾ ഉൾപ്പെടെ ഒരു പാക്കറ്റ് ഹാൻസ്, 8 ചെറുപൊതികൾ  അടങ്ങിയ 2 പാക്കറ്റ് കൂൾ, 20 ഗ്രാം വീതമടങ്ങിയ 6 ഹാൻസ് പാക്കറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.
       
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശമനുസരിച്ച്, ലഹരിവസ്തുക്കളുടെ കടത്തും അനധികൃതവില്പനയും തടയുന്നതിനുള്ള ശക്തമായ നടപടികൾ ജില്ലയിൽ തുടർന്നുവരികയാണ്. രഹസ്യവിവരം കൈമാറിയതിനെതുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സി പി ഓമാരായ അലോക്, റിയാസ്, ശ്രീജ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂടൽ ഇഞ്ചപ്പാറയിൽ വാഹനാപകടം :രണ്ടു  പേർ മരിച്ചു

കോന്നി : പുനലൂർ-കോന്നി റോഡിൽ ഇഞ്ചപ്പാറ ജംഗ്ഷന് സമീപം കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ (21) എന്നിവയാണ് മരിച്ചത്...

Kerala Lotteries Results : 10-07-2024 Fifty Fifty FF-102

1st Prize Rs.1,00,00,000/- FZ 485553 (PATTAMBI) Consolation Prize Rs.8,000/- FN 485553 FO 485553 FP 485553 FR 485553 FS 485553 FT485553 FU 485553 FV 485553 FW 485553 FX...
- Advertisment -

Most Popular

- Advertisement -