Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅമിതവേഗം :...

അമിതവേഗം : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

കോട്ടയം : തലയോലപ്പറമ്പിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. കോട്ടയം  എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസാണ് അപകടത്തിൽപെട്ടത്.

അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വളവു വീശി എടുക്കുന്നതിനിടെ ബസ്സിന്റെ നിയന്ത്രണം നഷ്ടമായി വട്ടം കറങ്ങിയ ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും തലയോലപ്പറമ്പ്, മുട്ടുചിറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയുഷ് മേഖലയുടെ സ്വതന്ത്ര വളർച്ച സ്വാഗതാർഹം : ആയുർവേദ വ്യാസപീഠ് കേരള ഘടകം

തിരുവല്ല :  ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ ശാഖകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും സ്വന്തം വൈജ്ഞാനിക സവിശേഷതകൾക്കും ഗവേഷണ സാധ്യതകൾക്കും അനുസരിച്ച് വികസിക്കാനും അവസരം നൽകുന്ന പുതിയ സാഹചര്യത്തെ ആയുർവേദ വ്യാസപീഠ് കേരള ഘടകം...

ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും മുന്നേറുവാൻ  ഇന്ത്യ വളർന്നതായി – ഡോ. എസ്. സോമനാഥ്

തിരുവല്ല: ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും വികസിത രാജ്യങ്ങളെ മറികടക്കുന്ന അവസ്ഥയിലേക്ക് മുന്നേറുവാൻ  ഇന്ത്യ വളർന്നതായി ഐ.എസ്.ആർ. ഓ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണത്തിനും...
- Advertisment -

Most Popular

- Advertisement -