മലപ്പുറം : നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭർത്താവ് പിടിയിൽ .കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് ആണ് പോലീസ് പിടിയിലായത്.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ കൊണ്ടോട്ടി പോലീസിന് കൈമാറി.
ജനുവരി 14 നാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യാ പ്രേരണ, മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്.