എത്രമാത്രം നാം അടുക്കുന്നുവോ അത്രത്തോളം ചേര്‍ത്ത് നിര്‍ത്തുന്ന ദിവ്യസ്‌നേഹമാണ് ഭഗവാന്‍ എന്നും അദ്ദേഹം പറഞ്ഞു. കുചേല ബ്രാഹ്മണന്റെ കഥയിലൂടെ ഭാഗവതം ഒരുപാട് മൂല്യങ്ങളാണ് മാനവ രാശിക്ക് പകരുന്നത്. അര്‍പ്പിതമായ ഭക്തിയുടെ ആഴം അവര്‍ണനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗവത സത്രം പോലുള്ള ജ്ഞാനയജ്ഞങ്ങളില്‍ പങ്ക് ചേരാന്‍ സാധിക്കുന്നത് തന്നെ ജന്മാന്തര പുണ്യങ്ങളുടെ ഫലമാണ്. അത് പുതുതലമുറകളിലേക്കും പകരണമെന്നും അദ്ദേഹം സത്ര പ്രഭാഷണത്തിൽ വിശദമാക്കി