Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsപിഎം ശ്രീ...

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ  അതൃപ്തി അറിയിച്ച് സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു.

സിപിഐയുടെ കടുത്ത പ്രതിഷേധത്തിന് വഴങ്ങി കരാറിൽ നിന്ന് പിന്മാറാൻ സിപിഎം തീരുമാനമെടുത്തത് കഴിഞ്ഞ ബുധനാഴ്ചയാണ്. അന്നത്തെ മന്ത്രിസഭാ യോഗവും പിന്മാറ്റത്തിൽ തീരുമാനമെടുത്തു. കരാർ പഠിക്കാൻ ഉപസമിതിയെയും വെച്ചു.

പക്ഷെ രാഷ്ട്രീയ തീരുമാനമെടുത്ത് ഒരാഴ്ചയായിട്ടും വിദ്യാഭ്യാസ വകുപ്പ് കത്തയച്ചില്ല. എജിയുടെ നിയമോപദേശം കാക്കുന്നുവെന്നാണ് വകുപ്പിൻ്റെ വിശദീകരണം. ഇതിലാണ് സിപിഐയുടെ അതൃപ്തി. രാഷ്ട്രീയമായി ഉണ്ടാക്കിയ ധാരണ പാലിക്കണമെന്ന് ബിനോയ് വിശ്വം സിപിഎം നേതാക്കളെ വിളിച്ച് ആവശ്യപ്പെട്ടു. കത്ത് വൈകുന്നതിലെ അതൃപ്തിയും അറിയിച്ചു.

ധാരണ തെറ്റിച്ചാൽ പാർട്ടിക്ക് വീണ്ടും പരസ്യ നിലപാട് എടുക്കേണ്ടി വരുമെന്നത് ബിനോയ് അറിയിച്ചെന്നാണ് വിവരം. സാങ്കേതികമായ കാലതാമസം മാത്രമെന്നായിരുന്നു സിപിഎം മറുപടി. ഉടൻ കത്ത് അയക്കുമെന്നുള്ള ഉറപ്പാണ് സിപിഎം സിപിഐക്ക് നൽകിയത്. എസ്എസ്കെ ഫണ്ട് കിട്ടാൻ വിദ്യാഭ്യാസ വകുപ്പ് കത്ത് വൈകിപ്പിച്ചെന്നാണ് സിപിഐ വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോസ്റ്റലുകൾ തടവറകളാക്കാതിരിക്കുക-ഗാന്ധി ദർശൻ വേദി

പത്തനംതിട്ട : കോളജ് ഹോസ്റ്റലുകളിലെ റാഗിംഗ് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു. സി.സി.റ്റി.വി.യുടെ സഹായത്തോടെ ഹോസ്റ്റലുകൾ റാഗിംഗ് വിരുദ്ധ സ്ക്വാഡുകളുടെ സ്ഥിരം നിരിക്ഷണത്തിലാക്കണം. പാർട്ടിക്കാർ...

തൊടുപുഴയിൽ നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി

തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിൽ നിന്നും കണ്ടെത്തി. മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ...
- Advertisment -

Most Popular

- Advertisement -