Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടിക്കലാശം കഴിഞ്ഞ്...

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്

കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് രണ്ട് കായിക വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്. ഹോക്കി താരങ്ങളും വള്ളിക്കീഴ് ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളുമായ രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മി(14) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകീട്ട് 6.30ന് ആശ്രാമത്താണ് അപകടമുണ്ടായത്. കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകൻ കെ കെ ശ്രീകൃഷ്ണയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.

വേനൽക്കാല ക്യാമ്പിൽ പങ്കെടുത്തശേഷം ലിങ്ക് റോഡിലെ നടപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോയ കുട്ടികളെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചിഞ്ചുലക്ഷ്മി അഷ്ടമുടിക്കായലിലേക്കു തെറിച്ചുവീണു.ധനലക്ഷ്മി നടപ്പാതയിലെ കമ്പിയിൽ കുടുങ്ങി.ഗുരുതരമായ പരിക്കേറ്റ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ നിയമവിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് : ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

വയനാട് : വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്. ബെയ്‌ലി പാലം...

തിരുവനന്തപുരത്ത് അമിതവേ​ഗത്തിലെത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു : ഒരു മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : വടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരു മരണം.നിരവധി പേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്.കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച...
- Advertisment -

Most Popular

- Advertisement -