Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeCareerകേന്ദ്ര സർവീസിൽ...

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ : എസ്.എസ്.സി. അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേന്ദ്ര ​ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകളിലേക്ക് ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. ഏകദേശം 1,748 താൽക്കാലിക ഒഴിവുകളിലേക്കാണ് നിയമനം.

അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പ്രസക്തമായ എൻജിനീയറിംഗ് ശാഖയിൽ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് യോ​ഗ്യത. BRO, DGQA-NAVAL, MES തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഡിപ്ലോമ മാത്രമുള്ളവർക്ക് ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
വിവിധ തസ്തികകൾക്ക് അനുസൃതമായി പരമാവധി 32 വയസ്സ് വരെ (01/08/2026 തീയതി അടിസ്ഥാനമാക്കി) പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ആദ്യഘട്ട പരീക്ഷ 2026 ഒക്ടോബർ/നവംബർ മാസങ്ങളിലും രണ്ടാം ഘട്ടം ഡിസംബറിലും നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in വഴിയോ ആൻഡ്രോയിഡ് ഫോണുകളിലെ ‘mySSC’ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കാം. 2026 സെപ്റ്റംബർ 22 വരെ അപേക്ഷകൾ സ്വീകരിക്കും.

സ്ത്രീകൾ,എസ്‍സി എസ്ടി, ഭിന്നശേഷിക്കാർ, വിമുക്ത സൈനികർ എന്നിവർ ഒഴികെ മറ്റ് ഉദ്യോ​ഗാർത്ഥികൾ ₹100 ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും https://ssc.gov.in അല്ലെങ്കിൽ https://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. 080-25502520 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ് : ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി : പീരുമേട്ടിൽ കാട്ടിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്.വനത്തിൽ വച്ച് പീരുമേട് തോട്ടാപ്പുര സ്വദേശി സീതയെ(42) കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ...

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്

പത്തനംതിട്ട : മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്.മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ്...
- Advertisment -

Most Popular

- Advertisement -