Friday, July 3, 2026
No menu items!

subscribe-youtube-channel

HomeCareerവിഴിഞ്ഞം തുറമുഖത്ത്...

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസിൽ നിർവഹിക്കുകയിരുന്നു മന്ത്രി.

നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്കാണ് (37 ശതമാനം) തൊഴിലവസരം ലഭിച്ചിട്ടുള്ളത്. തൊഴിൽ ലഭിച്ച ഗുണഭോക്താക്കളിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളും ഉണ്ടെന്നുള്ളത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം നേടിയ എട്ട് ഇന്റേണൽ ട്രാൻസ്ഫർ വെഹിക്കിൾ ഡ്രൈവർമാർക്കും ആറ് ലാഷർമാർക്കും സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് ഓർഡറും മന്ത്രി നൽകി. വനിതാ കൂട്ടായ്മയായ വി സ്മാർട്ടിന് പോർട്ടിലെ മുഴുവൻ ശുചീകരണ ചുമതല നൽകികൊണ്ടുള്ള കരാറും മന്ത്രി കൈമാറി.

വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് വഴി ലാഷർ, ഐടിവി ഡ്രൈവർമാർ, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലന കോഴ്‌സുകൾ നടത്തുന്നത്. പരിശീലനം പൂർത്തിയാക്കിയ മൂന്ന് ബാച്ച് ഐടിവി, രണ്ട് ബാച്ച് ലാഷർ കോഴ്‌സുകളിലെ മുഴുവൻ പേർക്കും വിഴിഞ്ഞം പോർട്ടിൽ ജോലി ലഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബലാത്സംഗ കേസ് : നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി .സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര...

ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ഗോവ : നാവികസേനാംഗങ്ങൾക്കൊപ്പം ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത്...
- Advertisment -

Most Popular

- Advertisement -