പാറ്റ്ന : പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭീകരര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു .ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം .
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് മൗനം ആചരിച്ചശേഷമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നിരപരാധികളായ വിനോദസഞ്ചാരികളെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയതിൽ രാജ്യം മുഴുവൻ വേദനയിലാണ്.ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കും. അദ്ദേഹം പറഞ്ഞു.ഭീകരാക്രമണത്തിനെതിരെ ഇന്ത്യക്കൊപ്പം നിന്ന എല്ലാ ലോകരാജ്യങ്ങൾക്കും മോദി നന്ദി അറിയിച്ചു.