കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു .സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. രാവിലെ 9 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നിലവിളിച്ച് കരയുന്ന മക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ബിന്ദുവിന്‍റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നിരവധി ആളുകളെത്തി .പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തിയിരുന്നു.ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി .