തിരുവനന്തപുരം : നാളത്തെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.ഹാജരാക്കാത്ത ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിക്കുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കെ എസ് ആർ ടി സി മാനേജ്‌മെന്റ് അറിയിച്ചു.
കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു .എന്നാൽ യൂണിയനുകള്‍ ഇത് തള്ളിയിരുന്നു.






