പാലക്കാട് : കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ സംഭവത്തിൽ രണ്ടു കുട്ടികൾ മരിച്ചു.അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് മരിച്ചത് .അമ്മ എൽസി ഗുരുതരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അപകടമുണ്ടായത് .തീ ആളിക്കത്തുന്നതുകണ്ട് എത്തിയ സമീപവാസികൾ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയും കുട്ടികളെയുമാണ് .കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റു .ഇവരുടെ പരിക്ക് സരമുള്ളതല്ല .
ഒന്നരമാസം മുമ്പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ കാന്‍സര്‍ ബാധിതനായി മരിച്ചത്. അസുഖബാധിതയായിരുന്ന എൽസി അവധിക്കു ശേഷം വ്യാഴാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത് .ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.






