Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsNationalയു എസ്സിന്റെ...

യു എസ്സിന്റെ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ഹൈദരാബാദ് : അമേരിക്കയുടെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച്‌ ഐഎസ്ആർഒയുടെ എൽവിഎം 3 എം 6. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി. വിക്ഷേപണ വാഹനങ്ങൾ ഇന്ത്യയിൽനിന്ന് ഉയർത്തിയ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 . 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

ബാഹുബലി എന്നറിയപ്പെടുന്ന എൽവിഎം 3യുടെ രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണമാണിത്. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻ‌എസ്‌ഐ‌എൽ) യുഎസ് ആസ്ഥാനമായുള്ള എ‌എസ്‌ടി സ്‌പേസ് മൊബൈലും (എ‌എസ്‌ടി ആൻഡ് സയൻസ്, എൽ‌എൽ‌സി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആധുനിക കാലം നേരിടുന്ന വെല്ലുവിളികൾക്ക്  ഉത്തരമാണ്  ക്രൈസ്തവസഭകളുടെ ഐക്യം- ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല: ആധുനിക കാലം നേരിടുന്ന വെല്ലുവിളികൾക്ക്  ഉത്തരമാണ്  ക്രൈസ്തവ സഭകളുടെ ഐക്യമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രലിൽ ...

തിരുവല്ല ടൗൺ ഫർക്കയിൽ പെട്ട PHH / AAY റേഷൻ കാർഡ് അംഗങ്ങളുടെ Ekyc അപ്ഡേഷൻ

തിരുവല്ല: താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ടൗൺ ഫർക്കയിൽ പെട്ട PHH / AAY റേഷൻ കാർഡ് അംഗങ്ങളുടെ Ekyc അപ്ഡേഷൻ പൂർത്തീകരിക്കുന്നതിനായി ഒന്നാംഘട്ട ക്യാമ്പിന്റെ  ഭാഗമായി ഇന്ന് (7) രാവിലെ...
- Advertisment -

Most Popular

- Advertisement -